Posts

Showing posts with the label Bahubalipling

Bahubali the conclusion story leaked

Image
ഞായറാഴ്ച ബാഹുബലി കണ്ടപ്പോൾ മുതൽ ആലോചിക്കുവ കട്ടപ്പ എന്തിനാ ബഹുബലിനെ കൊന്നത് എന്നു.... ബഹുബലി കണ്ട എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാകാം..കട്ടപ്പ അല്ലെങ്കിൽ മലയാള പരിഭാഷ പോലെ കട്ടപ്പൻ എന്തിനാണ് ബാഹുബലിയെ കൊന്നത് ? ബുദ്ധിജീവികൾക്ക് പോലും കൃത്യമായി ഉത്തരം പറയാൻ പറ്റാത്ത അവസ്ഥ. രാജമൌലി എന്ന പ്രതിഭയെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു...അദ്ദേഹം എന്തെങ്കിലും ഒരു സൂചന ആദ്യ ഭാഗത്ത് തന്നിട്ടുണ്ടാവും എന്ന ചിന്തയിൽ ഒരിക്കൽ കൂടി ഞാൻ ബാഹുബലി കണ്ടു. എല്ലാവരേയും പോലെ എന്റെ മനസ്സിലും ഒരേയൊരു ചോദ്യം മാത്രം. കട്ടപ്പൻ എന്തിനങ്ങനെ ചെയ്തു ? ഞാൻ കട്ടപ്പനെ കൂടുതൽ ശ്രദ്ധിച്ചു. ഭല്ലദേവനും ദേവസേനയും തമ്മിലുള്ള സംഭാഷണത്തിൽ ഭല്ലദേവൻ ഒരിക്കൽക്കൂടി തന്റെ കൈകൊണ്ട് ബാഹുബലിയെ കൊല്ലണം എന്ന് പറയുന്നുണ്ട്...അപ്പോൾ ശരിക്കും ബാഹുബലിയെ കൊന്നത് ഭല്ലദേവനാണോ ? കട്ടപ്പൻ വാളുകൊണ്ട് പുറകീന്ന് കുത്തി എന്നെയുള്ളോ ? ബാഹുബലിയുടെ ജീവൻ എടുത്തത് ഭല്ലദേവൻ തന്നെയാണോ ? വീണ്ടും കുറേ ചോദ്യങ്ങൾ. ബാഹുബലിയെ ചതിച്ച് കൊന്നു എന്നുള്ളതിൽ തർക്കമില്ല. കട്ടപ്പനെ അതിന് പ്രേരിപ്പിച്ചത് എന്ത് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം... ഈ ചോദ്യത്തിനുള്ള ഉത്തരം സിനിമയി...