പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും.. സംരക്ഷണയും ..
ഹോസ്റ്റല് റൂമില് കൂട്ടുകാരികളുമൊത്ത് കളിചിരിയുമായി ഇരിക്കുന്ന സമയത്തായിരുന്നു മൊബൈല് റിംഗ് ചെയ്തത്.. അവള് ഫോണ് എടുത്തു.. ചിറ്റപ്പനായിരുന്നു "മോള് വേഗം വീട്ടിലോട്ട് വാ അച്ഛന് ഒരു സുഖമില്ലായ്മ സമയം നോക്കേണ്ട ഇപ്പോള് തന്നെ കയറണം. ബസ് സ്റ്റോപ്പില് വിളിക്കാന് ഞാന് വരാം" . ( അവളുടെ മുഖത്ത് ചിരി മങ്ങി ) അവള് കൂട്ടുകാരികളോട് പറഞ്ഞു : " ചിറ്റപ്പനെ കൊണ്ട് അച്ഛന് വിളിപ്പിക്കുന്നതാ.. എന്നെ കല്യാണം കഴിപ്പിച്ചേ അവര് അടങ്ങൂ... അതിനുള്ള പുതിയ അടവാ. " ( എങ്കിലും അവളുടെ ഉള്ളില്ല് ഒരു കനലെരിയുന്നുണ്ട് . ) അവള് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു. ചിറ്റപ്പനാണ് ഫോണ് എടുത്തത്. എടുത്ത പാടെ : നീയിനി ഫോണ് ചെയ്ത് നില്ക്കേണ്ട വേഗം പുറപ്പെടാന് നോക്ക്. ( അവള് മനസ്സില്ലാ മനസ്സോടെ യാത്ര പുറപ്പെട്ടു.. ) മൊബൈല് ഹെഡ് സെറ്റില് പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയില് തല ചായ്ച് അവള് യാത്ര ചെയ്യുകയാണ്.. അങ്ങിനെ എപ്പോഴോ അവള് ഉറങ്ങി പോയി.. കണ്ണു തുറന്നു പുറത്തേക്ക് നോക്കിയവള് ചാടി എഴുന്നേറ്റു " എന്റെ സ്റ്റോപ്പ് കഴിഞ്ഞോ??? പൂവരണി സ്റ്റോപ്പില് ആയിരുന്നു ഇറങ്ങേണ്ടത് " " സ്റ്റോപ്പ് കഴിഞ്ഞു വഴിയില് ഇറ...