Posts

Showing posts with the label cruel children

തേനും പാലും ചേർത്ത്‌ മക്കളെ ഊട്ടി വളർത്തുന്ന ഒരോ മാതാപിതാക്കളും ഒരു നിമിഷം ചിന്തിച്ചോ..നാളെ ഒരു പക്ഷേ നിങ്ങൾക്കും ഈ അവസ്ഥ വന്നേക്കാം....

Image
ഇത് കഥയല്ല...അത് കൊണ്ട് തന്നെ ഇതിൽ ഒട്ടും അതിശയോക്തിയും ഇല്ല... ഒരാഴ്ച്ച മുൻപ് തിരുവന്തപുരം പോകാൻ അടൂരിൽ നിന്നും ബസ്സ് കയറി സൈഡ് സീറ്റിൽ ഞാൻ അങ്ങനെ യാത്ര ചെയ്യുകയാണ്..ഉച്ച സമയം ആയത് കൊണ്ട് ബസ്സിൽ വലിയ തിരക്കും ഉണ്ടായിരുന്നില്ല.. ബസ്സ് കൊട്ടാരക്കര എത്തിയപ്പോൾ ഏകദേശം അൻപത്തിയഞ്ച് വയസ്സിനോട് അടുപ്പിച്ച് പ്രായം വരുന്ന ഒരാൾ എന്റെ സമീപം ഇരുന്നു..ആളിനെ കണ്ടിട്ട് കുലീനൻ തന്നെ പക്ഷേ മുഖത്ത് എന്തൊ ഒരു മ്ലാനത ഉള്ളത പോലെ... വാളകം എത്തിയപ്പോൾ ആൾ എന്നോട്, എവിടെയ് ക്കാ?? തിരുവനന്തപുരം..അങ്കിളോ? ഞാനും.. എന്താ പേര്?? എബി...അങ്കിളിന്റെയോ?? ശശിധര കുറിപ്പ്..(ശരിക്കുള്ള പേര് അല്ല) മ്മ്...അങ്കിളിന്റെ വീട് എവിടെയാ??കൊട്ടാരക്കരയാ??? അല്ല..അവിടെ ഒരു പരിചയക്കാരനെ കാണാൻ വേണ്ടി ഇറങ്ങിയതാ...വീട് അങ്ങ് കോട്ടയത്താ.. അയ്യൊ ഇത് തിരുവനന്തപുരം വണ്ടിയാ..അങ്കിൾ ബോർഡ് നോക്കിയില്ലായിരുന്നോ??? വീട് കോട്ടയത്ത് ഉള്ളവർ ട്രിവാണ്ട്രം പോകാൻ പാടില്ലേ??? പാവം ഞാൻ പ്ലിംഗ്.. ഞാൻ പിന്നെ മൂപ്പിനോട് ഒന്നും മിണ്ടാൻ പോയില്ല.. എന്താ ജോലി?? ഞാൻ മൈൻഡ് ചെയ്യാനെ പോയില്ല.. എന്താ ജോലി ?? വീണ്ടും അതെ ചോദ്യം ... ജോലി ഒന്നും ഇല്ല... ങേ???? മ്മ്... പ...