Posts

Showing posts with the label മരം

നമ്മുക്കായി നമ്മുടെ വരും തലമുറക്കായി..

Image
മഴയില്ലാതായി...  പുല്ലുകൾ കരിഞ്ഞുണങ്ങിത്തുടങ്ങി... കേരളത്തിലെ വൃത്തിയുള്ള  ജനത പരിസരം വൃത്തിയാക്കുന്നതിനായി ഉണക്കപ്പുല്ലിനും ചപ്പു ചവറുകൾക്കും തീയിടുന്ന മഹായജ്ഞം തുടങ്ങിക്കഴിഞ്ഞു... കരിയിലകൾ വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിൽ തൂത്തു കൂട്ടി തീയിടുന്നത് വ്യാപകമായി കഴിഞ്ഞു.. പടർന്നു കത്തി ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യം കരിഞ്ഞു കിടക്കുന്ന  കാഴ്ചയും വലിയ വൃക്ഷങ്ങൾ പോലും കത്തി നില്ക്കുന്ന  കാഴ്ചയും പലപ്പോഴും കണ്ണ് നിറയിച്ചിട്ടുണ്ട്... ഉണങ്ങിയ പുല്ലും കരിയിലകളും  ഭൂമിക്ക്  മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്.. >മണ്ണ് വേനലിൽ ഉണങ്ങാതിരിക്കാൻ.. > മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ..  >വേനലിൽ അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതിരിക്കാൻ.. > ആദ്യ മഴയ്ക്ക് തന്നെ കിട്ടുന്നത്ര ജലം ഒരു സ്പോഞ്ച് എന്നപോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ...   > മണ്ണു തണുപ്പിക്കാൻ... > ചുറ്റുമുള്ള വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ..  വൃക്ഷങ്ങൾക്ക് കേടു വരുത്തത്തക്കവിധവും പുല്ലുകളും കരിയിലകളും കരിഞ്ഞു പോകത്തക്കവിധവുമുള്ള തീയിടൽ ഒഴിവാക്കാം. സ്വയം ബോധവാൻമാരാ...