Posts

Showing posts with the label ants

ഉറുമ്പിന്റെ വഴികളെ നോക്കി ബുദ്ധി പഠിപ്പിൻ...

Image
മനുഷ്യന്‍ ഇന്ന് എല്ലാ നിലകളിലും വളർച്ച കൈവരിച്ചു അങ്ങനെ നിൽക്കുമ്പോഴും തിരുവചനം അവനെ മടിയാ എന്ന് വിളിക്കുന്നു. മാത്രവുമല്ല ഈ ബുദ്ധിമാൻ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യനോട് പറയുന്നു ഏറ്റവും നിസാരം എന്ന് നീ കരുതുന്ന ഉറുമ്പിന്‍െറ അടുക്കല്‍ ചെന്ന് അതിന്‍െറ വഴികളെ നോക്കി ബുദ്ധി പഠിക്കുവാന്‍.. തെറ്റ്; അത് ചെയ്തിട്ടുണ്ടെങ്കിൽ ആര് ചൂണ്ടികാണിച്ചാലും  അംഗീകരിക്കണം. അങ്ങനെ ചെയുമ്പോൾ നാം ഒട്ടും തരം താഴുകയോ, അവരുടെ മുമ്പില്‍ ചെറുതാകുകയോ അല്ല; മറിച്ച് നാം അധഃപതനത്തിൽ  നിന്നും ഉയര്‍ച്ചയിലേക്ക് കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ അറിവ് നമുക്ക് എവിടെ നിന്ന് കിട്ടിയാലും അത് നാം സമ്പാദിക്കണം. നമ്മുക്കെല്ലാവര്‍ക്കും നമ്മുടെ ചുറ്റുപാടുകളില്‍ ധാരാളമായി കണ്ടുവരാറുളള ഉറുമ്പിനെ കുറിച്ച് നല്ലതു പോലെ അറിയാം. ഒരു ചെറിയ ജീവി, ഒന്ന് ഊതിയാല്‍ പറന്നു പോകുന്ന അല്ലെങ്കില്‍ ഒരു വിരൽ‍ വെച്ച് അമര്‍ത്തിയാല്‍ ചത്തുപോകുന്ന ഒരു ജീവി; എന്നാല്‍ മറ്റുളളവരെ ആശ്രയിക്കാതെ സ്വന്തം കുടുംബത്തെ നന്നായി പോറ്റുവാനും അതിലുപരി അതിന്‍െറ ജീവന്‍െറ വിലയും അതിന്ന് നന്നായി അറിയാം. മുഴുലോകത്തെക്കാളും വിലയുളള ആത്മാവിനെ ബുദ്ധിന്മാന്‍...