വിധി

വിശന്നു വലഞ്ഞ കടുവ ദൈവത്തോട് പ്രാർത്ഥിച്ചു....
"ദൈവമേ ..വിശന്നിട്ടുവയ്യ നല്ലൊരു ഇരയെ തരണേ..."
 പെട്ടന്നു തന്നെ കൂട്ടം തെറ്റിയ ഒരു പേടമാൻ കടുവയുടെ കണ്ണിലുടക്കി.
ദൈവത്തെ സ്തുതിച്ചു കൊണ്ട് കടുവ മാൻപേടയുടെ അടുത്തേക്ക് പാഞ്ഞു..
 പേടിച്ചുവിറച്ച മാൻ ദൈവത്തൊട്..
 "ദൈവമേ രക്ഷിക്കണേ...."എന്നാർത്തുവിളിച്ചു കൊണ്ട് പ്രാണനും കൊണ്ടോടി..


ദൈവം ആകെ ആശയ കുഴപ്പത്തിലായി !!!ആരുടെ കൂടെ നില്ക്കും???
ആരുടെ പ്രാർത്ഥന കേൾക്കും???
ഒരു ഫുട്ബോൾ റഫറിയെ പോലെ ദൈവം അവരോടൊപ്പം പാഞ്ഞു...
സർവ്വ ശക്തൻ അവർക്കുപിന്നാലെ ഓടി തളർന്നു..
പര്യായ പദത്തേക്കാൾ വലുതാണ് തന്റെ പ്രാണൻ എന്നുമനസ്സിലാക്കിയ ദൈവം കിതപ്പു മാറ്റാൻ കഴിയാതെ തണ്ടെല്ലിൽ കയ്യും കുത്തി നിന്നു..
പ്രാണനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്ന ആ ജീവികളെ നോക്കി ദൈവം ഇങ്ങനെ ആശിർവദിച്ചു വത്രേ.... 

ഇനിയെല്ലാം വിധിപോലെ വരട്ടെ!!!!.



Comments

Popular posts from this blog

Caesar's wife must be above suspicion

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...