Posts

വിരമിക്കാം ചെറുപ്പത്തില്‍..

Image
#FIRE_Revolution #വിരമിക്കാം_ചെറുപ്പത്തില്‍ ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് Fire Revolution. Financial Independence, Retire Early എന്നതിന്റെ ചുരുക്കെഴുത്താണ് FIRE. അതായത് പണം സമ്പാദിച്ച് എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടുക. എന്നിട്ട് 30കളിലും 40കളിലും ജോലിയില്‍ നിന്ന് വിരമിക്കുക. ശേഷം ജോലിയുടെ കെട്ടുപാടുകളില്ലാതെ യാത്രയോ, സംഗീതമോ, രാഷ്ട്രീയമോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യുക. ഈ ആശയ കൂട്ടായ്മയുടെ പേരാണ് ഫയല്‍ വിപ്ലവം. 'Your Money or Your Life ' എന്ന പേരില്‍ വിക്കി റോബിനും ജോ ഡോമിഗെസ്സും ചേര്‍ന്ന് 1992ല്‍ പുറത്തിറക്കിയ പുസ്തകമാണ് ഈ ആശയത്തിന് ആദ്യ വിത്തിട്ടത്. ജേക്കബ് ലണ്ട് ഫിസ്‌കര്‍ 2010ല്‍ ഇറക്കിയ 'Early Retirement Extreme' എന്ന പുസ്തകം ഈ ആശയത്തെ പിന്തുണച്ചു. ലളിത ജീവിതത്തിലൂടെയും നിക്ഷേപത്തിലൂടെയും വളരെ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളാണ് ഈ പുസ്തകങ്ങള്‍ മുന്നോട്ട് വച്ചത്. 31-ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച് ലോകം ചുറ്റാനിറങ്ങിയ ഭാര്യാ ഭര്‍ത്താക്കന്മാരായ ബ്രൈസ് ലുങ്ങും ക്രിസ്റ്റി ഷെന്നുമാണ്...

Relationships Are Ephemeral - ബന്ധങ്ങൾ ക്ഷണികമാണ്.

Image
"Relationships Are Ephemeral" - ബന്ധങ്ങൾ ക്ഷണികമാണ്.  ബന്ധങ്ങളുടെ വിലയറിയാത്ത അല്ലെങ്കിൽ അതിനൊന്നും സമയമില്ലാത്ത അതെന്താണെന്നു പറഞ്ഞു കൊടുക്കാൻ ആരുമില്ലാത്ത കുറെ മനുഷ്യരുടെ കഥ.. അതിർവരമ്പുകൾ ഇല്ലെങ്കിൽ, ശരിയും തെറ്റും തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ, പറഞ്ഞു കൊടുക്കാൻ ആളില്ലെങ്കിൽ സംഭവിക്കാവുന്ന തെറ്റുകൾ.. ശരിയും തെറ്റും സോഷ്യൽ മീഡിയ പോളുകളിലൂടെ മാത്രം തീരുമാനിക്കുന്ന ഒരു സമൂഹത്തിൽ ധാർമികത പറയുന്നത് തന്നെ ശുദ്ധമണ്ടത്തരമാണ്.. ഏറെ കാലത്തിന് ശേഷം കണ്ട വളരെ മികച്ച ഒരു ക്ലാസിക്ക്.. കാലിക പ്രസക്തമായ ഒന്ന്..💞

വർദ്ധക്യം ; മരണത്തിന്റെ വിളിപ്പാട് അകലെയാണ്.. തിരിച്ചറിവുകളുടെയും..

"പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. "സാറേ, എന്താ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ?" അയാൾ പറഞ്ഞു, "അത് മനഃപൂർവ്വം പൂട്ടി വെച്ചതാ ".. ചിരിച്ചുകൊണ്ട് അയാൾ തുടർന്നു, " നീ എനിക്ക് എന്നും ന്യൂസ്‌ പേപ്പർ കയ്യിൽ കൊണ്ടുവന്ന് തരണം. കതകിൽ മുട്ടുകയോ ബെൽ അടിക്കുകയോ ചെയ്‌താൽ മതി. ഞാൻ വന്ന് തുറന്നോളാം" "അത് പിന്നേ..സർ, അത് നമുക്ക് രണ്ടുപേർക്കും ഇരട്ടിപ്പണി അല്ലേ? അത്രേം സമയോം പോവും" അദ്ദേഹം പറഞ്ഞു, "അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം" ഒന്ന് നിർത്തിയിട്ട് ദൈന്യത തോന്നുന്ന മുഖഭാവത്തോടെ അയാൾ തുടർന്നു, "നിനക്ക് എന്നെങ്കിലും വരാൻ പറ്റില്ലെങ്കിൽ വേറെ ഒരാളെ നിർബന്ധമായും പറഞ്ഞേൽപ്പിക്കണം. പിന്നെ, ഞാൻ വാതിൽ തുറക്കാൻ  കുറെ വൈകുകയാണെങ്കിൽ പോലീസിനെ വിളിക്കണം" "എന്തിനാ?" അയാൾ പറഞ്ഞു, "എന്റെ ഭാര്യ മരിച്ചുപോയി. ആകെയുള്ള മകൻ വിദേശത്ത...

Interner Explorer

പ്രിയ ഇന്റർനെറ്റ് എക്സ്പ്ലോറർ, നീണ്ട 27 വർഷത്തെ സേവനത്തിന് ശേഷം, ഇന്ന് നീ റിട്ടയർ ചെയ്യുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തായ നിന്നോട് വിടപറയാനുള്ള സമയമാണിത്.  പ്ലസ് എന്ന ആഡ്-ഓൺ പാക്കേജിന്റെ ഭാഗമായി 1995-ൽ ആദ്യമായി നീ ഞങ്ങളിലേക്ക് വന്നു ! വളർച്ചയുടെ ഒരോ ഘട്ടത്തിലും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു നീ. ഒരുപക്ഷേ ആൻഡ്രോയ്ഡിന്റെയും സ്മാർട്ട്‌ ഫോണൊകളുടെയും വരവോടെയാവാം നിന്റെ പ്രതാപം കുറഞ്ഞു തുടങ്ങിയത്.  ഇന്റർനെറ്റിൽ ഒരുപാട് ഓർമ്മകൾ ഞങ്ങൾക്ക് നൽകിയതിന് നന്ദി. നീ പൂർണ്ണനല്ലായിരുന്നു, പലപ്പോഴും ക്രാഷുചെയ്യ്തും വിശദീകരിക്കാനാകാത്ത ബഗുകൾ കൊണ്ടും നീ ഞങ്ങളെ ഭ്രാന്ത് പിടിപ്പിച്ചു.  എന്നിരുന്നാലും, ഓർമ്മകൾ അവിടെയുണ്ട്, നിന്നെ ഒരിക്കലും മറക്കില്ല.  കുറഞ്ഞത്, ഇന്റർനെറ്റ് ചരിത്ര പുസ്തകങ്ങളുടെ കാര്യം വരുമ്പോൾ നീ തന്നെയാകും മുൻപിൽ.

ചായ കുടിക്കാൻ ചായകട വാങ്ങിയ കച്ചവടക്കാരൻ

Image
Tesla, SpaceX, Boring Company, OpenAI, Neuralink തുടങ്ങി ഒരുപിടി കമ്പനികളുമായി ഒരുപതിറ്റാണ്ടിനുള്ളിൽ കോടീശ്വരന്മാരുടെ പട്ടികയിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ കടന്നുകൂടി ഇലോൺ മാസ്ക് കൈവരിച്ച നേട്ടം അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. ഒടുവിൽ ഏകദേശം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ചെയ്തു കഴിഞ്ഞു. എവിടെയോ വായിച്ചു കേട്ടത് പോലെ ബിസിനസ്സിൽ ഉണ്ടാക്കുന്ന ഓരോ ചെറിയ ലാഭവും മറ്റൊരാളുടെ നഷ്ടമാണ്. പണം അത് വല്ലാത്ത ഒരു പ്രലോഭനം തന്നെയാണ്. ബിസിനസ് ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ലാഭം ഉണ്ടാക്കുക എന്നത് മാത്രം ആയതുകൊണ്ട് അതിനായി പലപ്പോഴും മാർഗ്ഗത്തേക്കാൾ ഉപരി ലക്ഷ്യത്തിന് മാത്രമായിരിക്കാം പ്രാധാന്യം കൊടുക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഉടായിപ്പ് എന്നതിന്റെ മകുടോദാഹരണമാണ് ഇലോൺ മാസ്ക്.ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ചില മാസങ്ങൾക്കുമുമ്പ് അല്ലെങ്കിൽ കോവിഡിന്റെ ശേഷമാണ് മാസ്ക് നെ കുറിച്ച് ഞാൻ കൂടുതലായി കേൾക്കാനും പഠിക്കാനും തുടങ്ങിയത്. Tesla യിലൂടെയും SpaceX ലൂടെയും എനിക്ക് സുപരിചിതനായ മാസ്ക് വളരെപെട്ടന്ന് തന്നെ എനിക്ക് പ്രിയങ്കരനായി എന്നുള്ളതാണ് വാസ്തവം. ആയിടയ്ക്ക് അദേഹത്...

Section 375

Image
Do not fall in love with the law. It's like a jealous Mistress. It can disappoint you.. രാജ്യം ഉറ്റുനോക്കുന്ന ഓരോ വിധി പ്രസ്താവനത്തിന് മുൻപും ജഡ്ജിമാർ ആശയകുഴപ്പത്തിലാകുന്നുണ്ടായിരിക്കണം.. അതെന്തെങ്കിലുമാവട്ടെ Section 375. ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് നിറഞ്ഞ ഒരു കോർട്ട് റൂം ഡ്രാമ. അതിൽ വിധി പ്രസ്താവിക്കാൻ ജഡ്ജിമാർ അനുഭവിക്കുന്ന അതെ ആശയകുഴപ്പം കാണുന്ന പ്രേക്ഷകനിലും ഉണ്ടാക്കുന്നതിൽ വിജയിച്ചൊരു ചിത്രം. നീതി ആണോ നിയമം ആണോ ജയിക്കേണ്ടത് എന്ന  ആശയക്കുഴപ്പത്തിൽ നമ്മെ ഇത് കൊണ്ടുചെന്നെത്തിക്കും കൊണ്ടെത്തിക്കും എന്നത് തീർച്ച. ഫെമിനിസ്റ്റ് സിനിമയെന്ന് അക്ഷരം തെറ്റാതെ വിളിക്കമെന്ന ഈ ചിത്രത്തെ അക്ഷയ് ഖന്ന തകർപ്പൻ ആക്കി എന്നുതന്നെ പറയണം. സ്‌ക്രീനിൽ നിന്ന് ഒരു നിമിഷമെങ്കിലും കണ്ണുതെറ്റിയാൽ നിർണായകഭാഗങ്ങൾ നഷ്ടപ്പെട്ട് പോവുമെന്നുള്ള ബോദ്ധ്യം നമ്മിലുണ്ടാക്കുന്നതിൽ  ഈ ചിത്രം വിജയിച്ചു. കാലികപ്രസക്തമായ ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ശക്തമായ ഇത്തരം സിനിമകൾ ഒരുണർത്തുപാട്ടാണ്; ജനങ്ങൾക്ക് മാത്രമല്ല പരമോന്നത നീതിപീഠത്തിനും. അതെ, എഴുതപ്പെട്ട നിയമങ്ങൾ പാലിക്കപ്പെടുമ്പോൾ പലപ്പോഴും അർഹ...

ഇന്ത്യൻ റെയിൽവേയിലെ വങ്കന്മാർ

കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒന്ന് എറണാകുളം വരെ പോയലോ എന്നൊരു ചിന്ത. പിന്നെ ഒന്നും നോക്കിയില്ല ഇന്ത്യൻ റയിൽവേയുടെ 'Rail Connect' ഡൌൺലോഡ് ചെയ്തു. തിങ്കളാഴ്ചത്തേക്ക് ജന ശദാബ്ദിയിൽ ഒരു ടിക്കറ്റും അങ്ങ് ബുക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് സുന്ദരകുട്ടപ്പനായി ഏഴേകാലിനു തന്നെ റെയിൽവേ സ്റ്റേഷനിൽ ഹാജർ വെച്ചു. ഇനിയും പത്തിരുപത് മിനുറ്റ് ബാക്കിയുണ്ട് വണ്ടി വരാൻ. 'Rail Connect' ഒന്നുകൂടി ഓപ്പൺ ചെയ്ത് ടിക്കറ്റിന്റെ സ്റ്റാറ്റസ്  നോക്കി, വെയ്റ്റിംഗ് ലിസ്റ്റിൽ 326 ആയിരുന്നത് 140 ൽ എത്തി. രണ്ട് മണിക്കൂറത്തെ കാര്യമല്ലേ ഉള്ളൂ നിന്ന് അങ്ങ് യാത്ര ചെയ്യാം എന്ന് കരുതി ഫോണും തിരുകി അങ്ങനെ നിന്നപ്പോൾ ദാ വരുന്നു നമ്മുടെ ജന ശതാബ്ദി.. പിന്നെ ഒന്നും നോക്കിയില്ല ചാടിയങ്ങു കയറി.. അധികം വൈകാതെ തന്നെ കഥാനായകനും പ്രത്യക്ഷപ്പെട്ടു;സുമുഖനായ ബംഗാളി TTR(അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഹിന്ദി പറയുന്നവർ എല്ലാം ബംഗാളികൾ ആണല്ലോ..) ചില മൂലയ്ക്ക് നിന്ന് കഥാനായകൻ ചിലരെ പൊക്കി പിഴ അടിക്കുന്നത് കണ്ട് ആസ്വദിച്ച് അങ്ങനെ നിൽക്കുന്ന എന്റെ അടുത്തും ഒടുവിൽ വന്ന് ടിക്കറ്റ് ചോദിച്ചു. ഞാനാണെകിൽ ഭയങ്...

തിരുവചനപ്രകാരം ഇത് ആകാമോ ?

Image
മിന്നുന്ന വായ്ത്തല തന്റെ കഴുത്തിന് നേരെ വന്നപ്പോഴും അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യാശയുണ്ടായിരുന്നു, നിത്യത എന്ന ആ വലിയ വാഗ്ദത്തം. ആധുനിക യുഗത്തിലെ വിശുദ്ധർ എന്ന് സ്വയം അവരോധിച്ചിരിക്കുന്ന, വീണ്ടും ജനനം പ്രാപിച്ചവർ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും  പൂർവ്വപിതാക്കൾ പ്രിയംവെച്ച ആ നിത്യത നമ്മുക്ക് കാലാന്തരത്തിൽ നമ്മുടെ പ്രവർത്തികൾ മൂലം അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പറയാൻ ഒരുപക്ഷേ വർഷങ്ങളുടെ പാരമ്പര്യവും പിതാക്കന്മാർ ക്രിസ്തുവിനുവേണ്ടി ത്യജിച്ച വലിയ വലിയ  നന്മകളുടെ ലിസ്റ്റും ഉണ്ടാകും. പക്ഷേ അങ് അക്കരെ നാട്ടിൽ എത്തുവാൻ അതൊന്നും മതിയായി എന്ന് വരില്ല. ഒരു ദൈവപൈതൽ എന്ന നിലയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം നമ്മെ പഠിപ്പിക്കുവാൻ പര്യാപ്തമാണ് തിരുവചനം. ഓരോ ദൈവപൈതലിന്റെയും മാർഗ്ഗദർശിയായി തിരുവെഴുത്തുകൾ നിലകൊള്ളുമ്പോഴും എന്തിനാണ് സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും തിരുവചനത്തിന് പുതിയ പുതിയ മാനങ്ങൾ കല്പിച്ചു നൽകുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അനാദിയായുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിനെ മാറ്റിമറിക്കാൻ വേദപണ്ഡി...

ഡിജിറ്റൽ വിശുദ്ധൻ

ഈ നേരം അങ്ങ് സൗദിയിൽ പുതിയ എസ്യുവി എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു ബ്ലെസി. നിലവിലുള്ള കൊറോള അവളുടെ സ്റ്റാറ്റസിന് കുറച്ചിലാണത്ര.. സന്തുഷ്ടമായ കുടും...

ഡിജിറ്റൽ വിശുദ്ധൻ

ഫോൺ തുടർച്ചയായി ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്... ബെഡിനു  സമീപം പ്ലഗ് പോയിന്റ് ഇല്ലാഞ്ഞതിനാൽ റീചാർജ് ചെയ്യാൻ രാത്രി കുത്തിയിട്ട ഫോൺ എടുക്കാൻ കിടക്കയിൽ നിന്നും എഴുനേൽക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല..വയറിംഗ് ചെയ്‍ത ഇലക്ട്രീഷനെയും അദേഹത്തിന്റെ പിതാവിനെയും  മനസ്സാൽ സ്മരിച്ച്  എഴുന്നേറ്റ് ഫോൺ എടുത്തു... നോക്കിയപ്പോൾ ചർച്ചിലെ പാസ്റ്റർ ആണ്..  "പ്രൈസ് ദി ലോർഡ് പാസ്റ്റർ അങ്കിൾ.." ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു...  "മോനെ പ്രൈസ് ദി ലോർഡ്... ഉറക്കം ആയിരുന്നോ??നമ്മുക്ക് ഞാൻ ഇന്നലെ പറഞ്ഞ സ്ഥലം വരെ പോകണം.. നാല്പത് മിനിറ്റിൽ ഞാൻ അവിടെ  എത്തും.. റെഡിയായി നിൽക്കണം.. പിന്നെ ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട...പോകുന്ന വഴിക്ക് കഴിക്കാം.." "ശരി അങ്കിൾ.. ബൈ.." "ഒക്കെ.. ബൈ... " ഇവിടെ ഇങ്ങ് ടാൻസാനിയയിൽ എത്തിയിട്ട് ഇന്നേക്ക് പതിമൂന്ന് ദിവസം ആയി.. ചെറുപ്പത്തിലെ അപ്പൻ അമ്മയെ ഉപേക്ഷിച്ച് പോയ ശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെയും ചേച്ചിയെയും വളർത്തിയത്..ചേച്ചിയെ പഠിപ്പിച്ച് നേഴ്സ് ആക്കാനും എന്നെ ഡിഗ്രി വരെ പഠിപ്പിക്കാനും അമ്മ ...

വഴി തെറ്റിക്കുന്നത് നക്ഷത്രങ്ങളോ?

Image
യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, യേശുവിനെ കാണാൻ  വിദ്വാന്മാർ യെരൂശലേം വരെ എത്തിയത് നക്ഷത്രത്തെ മാത്രം ആശ്രയിച്ചായിരുന്നു. ദിവ്യ ശിശുവിന്റെ ജനനം നക്ഷത്ര ഗണങ്ങളുടെ കണക്ക് കൂട്ടലുകളിലൂടെ മനസിലാക്കിയ അവർ യെരുശലേമിൽ എത്തിയശേഷം നക്ഷത്രത്തെ പാടെ ഉപേക്ഷിച്ച് അവരുടെ യുക്തിക്ക് അനുസരിച്ച് രാജകൊട്ടാരത്തിലേക്ക് പോകുന്നു. പിന്നെത്തേതിൽ ബേത്ത്ലേഹെമിൽ അനേകം പിഞ്ചുകളുടെ മരണത്തിന്റെ മൂല കാരണവും അവരുടെ ആ പോക്ക് തന്നെയായിരുന്നു. കൊട്ടാരത്തിലേക്ക് ഉള്ള വിദ്വാന്മാരുടെ ആ പോക്ക് കൊട്ടാരത്തിൽ ഉണ്ടാക്കിയ കോളിളക്കവും ചെറുതല്ലായിരുന്നു. അവരുടെ വരവും വരവിന്റെ ഉദ്ദേശവും പ്രഥമ ദൃഷ്ടിയിൽ സന്തോഷം ഉളവാക്കുന്ന ഒന്നായിരുന്നു എങ്കിലും അതിന്റെ സാദ്ധ്യതകൾ ഒന്നും കൊട്ടാരത്തിൽ ഇല്ലാഞ്ഞതിനാൽ കൊട്ടാരം മുഴുവനും അങ്കലാപ്പിലായി എന്നുള്ളത് തീർച്ച. ചിലപ്പോൾ പാവം രാജാവ് പോലും പ്രിയതമയുടെ സംശയനിവാരണത്തിന് മുമ്പിൽ ചുള്ളിപോയിട്ടുണ്ടാകാം. ദൈവം സൂചനയായി നൽകിയ ആ  നക്ഷത്രത്തെ കൃത്യമായി പിന്തുടർന്നു എങ്കിൽ അധിക കാലതാമസം ഇല്ലാതെ കാണാമായിരുന്ന യേശുവിനെ അവർ കണ്ടതും വൈകിയാണ് എന്നുള്ളത് തീർച്ച; ഒപ്പം ഉണ്ടായ പുകിലുകൾ വേറെയു...

ഫേക്കുകൾ ഉണ്ടാകുന്നതല്ല..ഞാൻ ഉൾപ്പെടുന്ന സമൂഹം ചിലരെ  നിർബന്ധിതരാക്കുകയാണ് അത് ഉണ്ടാക്കുവാൻ..

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തനിക്ക് ചുറ്റും പ്രിയപ്പെട്ടവരും നാട്ടുകാരും കൂടിചേർന്ന് തന്റെ  പ്രവർത്തികൾക്കും ആഗ്രഹങ്ങൾക്കും എല്ലാ ഒരു അതിർ വരമ്പ് തീർ...

പ്രാർത്ഥന

പ്രാർത്ഥന കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമായിരുന്നു എങ്കിൽ ഭൂമിയിൽ ഒരാൾക്കും ഒരു പ്രശ്നവും അവശേഷിക്കിലായിരുന്നു.. കൂടുതൽ ഒന്നും വേണ്ടാ നാം നമ്മില...

എതിർപ്പുകൾ അത് വളർച്ചയ്ക്ക് അനിവാര്യമാണ്..

എതിർപ്പുകൾ നമ്മെ  ശക്തരാക്കും... അപവാദങ്ങൾ നമ്മെ  ശ്രദ്ധാലുവാക്കും... കുറ്റപ്പെടുത്തലുകൾ നമ്മെ  പ്രാപ്തരാക്കും... കട്ടിയുള്ള പുറംതോട് പൊളിച്ചാണ് ഓരോ വിത്തും വിത്ത...

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...

Image
അടിമത്ത നിർമാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം; ശനി, ഡിസംബർ 2.. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മൃഗങ്ങളെക്കാളും മൃഗീയമായ അവസ്ഥയിൽ മനുഷ്യർ മനുഷ്യരെ ഉപയോഗിച്ചിരുന...