വർദ്ധക്യം ; മരണത്തിന്റെ വിളിപ്പാട് അകലെയാണ്.. തിരിച്ചറിവുകളുടെയും..

"പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു.
"സാറേ, എന്താ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ?"

അയാൾ പറഞ്ഞു, "അത് മനഃപൂർവ്വം പൂട്ടി വെച്ചതാ ".. ചിരിച്ചുകൊണ്ട് അയാൾ തുടർന്നു, " നീ എനിക്ക് എന്നും ന്യൂസ്‌ പേപ്പർ കയ്യിൽ കൊണ്ടുവന്ന് തരണം. കതകിൽ മുട്ടുകയോ ബെൽ അടിക്കുകയോ ചെയ്‌താൽ മതി. ഞാൻ വന്ന് തുറന്നോളാം"

"അത് പിന്നേ..സർ, അത് നമുക്ക് രണ്ടുപേർക്കും ഇരട്ടിപ്പണി അല്ലേ? അത്രേം സമയോം പോവും"

അദ്ദേഹം പറഞ്ഞു, "അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം"

ഒന്ന് നിർത്തിയിട്ട് ദൈന്യത തോന്നുന്ന മുഖഭാവത്തോടെ അയാൾ തുടർന്നു, "നിനക്ക് എന്നെങ്കിലും വരാൻ പറ്റില്ലെങ്കിൽ വേറെ ഒരാളെ നിർബന്ധമായും പറഞ്ഞേൽപ്പിക്കണം. പിന്നെ, ഞാൻ വാതിൽ തുറക്കാൻ  കുറെ വൈകുകയാണെങ്കിൽ പോലീസിനെ വിളിക്കണം"

"എന്തിനാ?"

അയാൾ പറഞ്ഞു, "എന്റെ ഭാര്യ മരിച്ചുപോയി. ആകെയുള്ള മകൻ വിദേശത്താണ്. ഞാൻ തനിച്ചാണ് ഇവിടെ താമസം. എന്റെ സമയം എപ്പോ വരുമെന്ന് ആർക്കറിയാം"

"ഞാൻ പത്രം വായിക്കാറില്ല മോനെ. ഈ വാതിൽക്കലെ മുട്ട് കേൾക്കാനാണ് ഞാൻ പത്രം വരുത്തുന്നത്. പരിചയമുള്ള ഒരു മുഖം കാണാനും പറ്റിയാൽ രണ്ടു വാക്ക് ചിരിച്ചു സംസാരിക്കാനും.."

Comments

Popular posts from this blog

Caesar's wife must be above suspicion

ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്...