You സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം.. ഇന്നലെ കേരള ഹൈക്കോടതിയുടെ ഒരു പരാമർശത്തോടെ മാത്രം നമ്മിൽ പലരും കേട്ട ഒരു കാര്യമാണ് ഇത്. ഇനി, ഈ പ്രയോഗത്തിന്റെ അർത്ഥം/പശ്ചാത്തലം എന്താണെന്ന് ഇപ്പോഴും അറിയാത്തവർക്കായി; ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ ഭാര്യയായിരുന്നു പോമ്പീ(Pompei). ഈ സ്ത്രീയുമായുള്ള ബന്ധം സീസര്‍ പിന്നീട് ഒഴിവാക്കി. വിവാഹമോചനത്തിന്റെ കാരണം ഇതാണ്. ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സല്‍ക്കാരം നടത്തി. ഈ വിരുന്നില്‍ ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടില്‍ പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് സീസര്‍ പോമ്പീയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. വെറും ഒരു സംശയത്തിന്റെ പേരില്‍ വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര്‍ ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: "സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണം (Caesar's wife must be above suspicion)". ഇത് കഥ വെറും കേട്ടറിവാണ്...സത്യം അല്ലെങ്കിൽ ആരും തെറി വിളിക്കരുത്..പ്ല...
വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ! മിഠായിപ്പൊതി അരികില്‍ വെച്ച് പത്രം വായിക്കുകയായിരുന്നു ഒരു സ്ത്രീ. ഇടയ്ക്ക് ആ കവറില്‍ നിന്ന് മിഠായി കഴിക്കുന്നു. അപ്പോഴാണ് മറ്റൊരാള്‍ അവിടെ വന്നിരുന്ന് തന്റെ കവറില്‍ നിന്ന് മിഠായി എടുത്തു കഴിക്കുന്നത്!!! സ്ത്രീക്ക് അയാളോട് അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. അവസാനത്തെ മിഠായി എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള് വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ് അറിയുന്നത്, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്! അവളിതുവരെ എടുത്ത് കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട് മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ് തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി. വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ് ഒരു ജഡമാണ്. നാമെന്തിന് ജഡം സൂക്ഷിക്കുന്നവരാകണമെന്ന് ഖലീല്‍ ജിബ്രാന് ചോദിക്കുന്നുണ്ട്.. ...
ആ സമരം ഇതിനായിരുന്നോ...? വിപ്ലവം ഇങ്ങനെയാണോ വേണ്ടത്..? ഇവിടെ പകൽ പരസ്യചുംബനം നടത്തുമ്പോൾ അവർ അവിടെ രാത്രി പെൺവാണിഭം നടത്തുക ആയിരുന്നു... അവസാനം പവനായി പശുപാലൻ ആയി.ചുംബന സമരം എന്ന വിപ്ലവകരമായ സമരമുറയായി പടനയിച്ചു വന്ന യുവത്വം ആയിരുന്നു പശുപാലൻ.ചുക്കാൻ പിടിക്കാൻ സഹധർമ്മിണി രശ്മി നായരും.കോഴിക്കോട്ട് ഉണ്ടായ സംഭവങ്ങളെ തുടർന്ന് ആയിരുന്നു ഇവരുടെ രംഗ പ്രവേശം.ചുംബിക്കാൻ ഉള്ള അവകാശവും സ്വതന്ത്രവും വേണം.പക്ഷെ ആ സമരമുറകളിൽ നാം കണ്ടത് എന്തായിരുന്നു??നമ്മുടെ നാടിന് ചേർന്ന സംസ്കാരം അല്ല എന്ന് പറഞ്ഞവരെ അവർ പരിഹസിച്ചു.സംസ്കാരങ്ങളെയും ഒക്കെ അവഹേളിച്ചു.ഈ സമര മുറ ഒരു പുതിയ സമര മുറയാണ് എന്ന് ആണത്രെ.പശുപാലനെയും രശ്മി നായരെയും അനുകൂലിച്ചു നിരവധി സാംസ്കാരിക നേതാക്കൾ , സിനിമാക്കാർ , രാഷ്ട്രീയ നേതാക്കൾ ഒക്കെ വന്നു.ഭാരത സംസ്കാരങ്ങളെ പുച്ഛം ആരുന്നു ഇവർക്ക്.നഗ്നത കാട്ടിയ രശ്മി അതു അവരുടെ തൊഴിൽ ആണെന്ന് പറഞ്ഞു.ഈ സമര മുറകൾ ഒക്കെ നടത്തിയതും ഈ പെണ്‍വാണിഭം എന്ന വിപ്ലവം നടത്താൻ ആയിരുന്നോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നിതാ ഭാര്യയും ഭർത്താവും ഓണ്‍ ലൈൻ പെണ് വാണിഭത്തിനു പിടിയിൽ.ചുംബന സമരം ഈ വാണിഭങ്ങൾക്ക് ആളെ കാൻവാസ് ചെയ്യ...
Comments
Post a Comment